നിര്‍ണായകമായ രണ്ടാം ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയെ ആറു വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്കയുടെ ഉജ്ജ്വല തിരിച്ചുവരവ്. ഇന്ത്യ നല്‍കിയ 189 റണ്‍സെന്ന വിജയലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് വെല്ലുവിളിയുയര്‍ത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഹെന്റിച്ച് ക്ലാസനും ക്യാപ്റ്റന്‍ ജെപി ഡുമിനിയും ചേര്‍ന്ന് ഇന്ത്യയെ തല്ലിച്ചതയ്ക്കുകയായിരുന്നു. 18.4 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ആതിഥേയര്‍ ലക്ഷ്യത്തിലെത്തി. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-1ന് ഒപ്പമെത്തുകയും ചെയ്തു.